കുട്ടനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
ആലപ്പുഴ: കുട്ടനാട്ടില്‍ മാര്‍ച്ച് 15 തിങ്കളാഴ്ച കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിനെ തുടര്‍ന്ന് കാര്‍ഷിക മേഖല പൂര്‍ണമായും സ്തംഭിച്ചു. പണിമുടക്കിയ കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കര്‍ഷകരുടെ പ്രശ്നങ്ങളോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവപൂര്‍ണമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഫാ. തോമസ് പീലിയാനിക്കനാണ് കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
നെല്‍വയലുകളില്‍ ഉപ്പുവെള്ളം കടന്നതുമൂലമുണ്ടായ വിളനാശം കര്‍ഷകര്‍ക്ക് 35 കോടി രൂപയുടെ നാശനഷ്ടം വരുത്തിവച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് തന്നെ കണക്കാക്കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉപ്പുവെള്ളം കടന്നതുമൂലം 12,000 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ടെന്ന് ഒരു കര്‍ഷകന്‍ പറഞ്ഞു.












Click it and Unblock the Notifications