Get Updates
Get notified of breaking news, exclusive insights, and must-see stories!

വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്പി

തിരുവനന്തപുരം: വിദേശ ഇന്ത്യക്കാരനായതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായ പി. വി. അബ്ദുള്‍ വഹാബിനില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു.

ജനപ്രാതിനിധ്യ നിയമത്തിലെ 19-ാം വകുപ്പില്‍ നിര്‍വചിച്ചതു പ്രകാരം സാധാരണ പൗരന് മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അവകാശമുള്ളൂ. വിദേശ ഇന്ത്യക്കാരനായ വഹാബിന് അതിനുള്ള അവകാശമില്ലെന്നിരിക്കെ അദ്ദേഹത്തിന്റെ പേര് നിയമപ്രകാരം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പാടില്ല.

നിയമം ലംഘിച്ച് എങ്ങനെയാണ് വഹാബിന്റെ പേര് വോട്ടര്‍ പട്ടികയില്‍ വന്നതെന്ന് ആരാഞ്ഞ് താന്‍ വഹാബിന്റെ ജന്മദേശമായ നിലമ്പൂരിലെ തഹസില്‍ദാര്‍ക്ക് കത്തയച്ചിട്ടുണ്ട്. വഹാബിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കുന്നതിനും തഹസില്‍ദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വഹാബിന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ടെന്ന സാങ്കേതിക കാരണത്താലാണ് അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതെങ്കില്‍ പോലും പത്രികയ്ക്ക് നിയമപരമായ സാധുതയില്ല.

വഹാബിന്റെ വിദേശത്തെ സ്വത്തുക്കളെ കുറിച്ചും വ്യവസായ താത്പര്യങ്ങളെ കുറിച്ചും സംസ്ഥാന പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം വിളിക്കുന്നതിന്ആര്‍എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം രാജ്യസഭാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിയ്ക്ക് മുന്നില്‍ അവതരിപ്പിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതനാനന്ദന്‍ എന്നിവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്- ചന്ദ്രചൂഡന്‍ പറഞ്ഞു.

വഹാബ് വിദേശ ഇന്ത്യാക്കാരനാണെങ്കില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആകാന്‍ കഴിയില്ല. അല്ല സ്ഥിരമായി ഇന്ത്യയില്‍ താമസിയ്ക്കുന്ന ആളാണെന്ന് വാദിയ്ക്കുകയാണെങ്കില്‍ അദ്ദേഹം വിദേശ ഇന്ത്യാക്കാരനാണെന്ന് കാണിച്ച് സ്വന്തമാക്കിയിട്ടുളള സ്വത്തുകള്‍ക്ക് കോടിക്കണക്കിന് രൂപ നികുതി നല്‍കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+