തൊഗാഡിയ ഏപ്രില്‍ 21ന് കേരളത്തില്‍
കോഴിക്കോട്: മാറാട് സംഭവം സംബന്ധിച്ച ഹിന്ദുഐക്യവേദിയുടെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ ഏപ്രില്‍ 21ന് കേരളത്തിലെത്തും.
ഏപ്രില്‍ 21ന് തിരുവനന്തപുരത്ത് നടക്കുന്ന 58 ഹിന്ദു സംഘടനകളുടെ സംയുക്ത യോഗത്തില്‍ പ്രവിണ്‍ തൊഗാഡിയ പങ്കെടുക്കും. തിരുവനന്തപുരത്തെ ഹിന്ദുഐക്യവേദി കേന്ദ്രകാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലും തൊഗാഡിയ പങ്കെടുക്കും.
മാറാട് ഉള്‍പ്പെടെ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും തൊഗാഡിയയ്ക്ക് പദ്ധതിയുണ്ട്.
മാറാട് സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭയാത്ര മാര്‍ച്ച് 29ന് കാസര്‍കോട് നിന്ന് ആരംഭിക്കും. യാത്ര ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് സമാപിക്കും.












Click it and Unblock the Notifications