സുധീരന്‍ വീണ്ടും സ്ഥാനാര്‍ഥിയാവും
തിരുവനന്തപുരം: ഹൈക്കമാന്റിന്റെ നിര്‍ദേശം മാനിച്ച് ആലപ്പുഴ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍ഥിയാവാന്‍ വി. എം. സുധീരന്‍ തയ്യാറായേക്കും.
ആലപ്പുഴയില്‍ ഇക്കുറിയും സ്ഥാനാര്‍ഥിയാവണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സുധീരനോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി എ. കെ. ആന്റണിയും സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു.
സുധീരന്‍ മത്സരിച്ചാല്‍ ആലപ്പുഴയില്‍ വിജയം സുനിശ്ചിതമാണെന്ന് ഹൈക്കമാന്റിനെ എ. കെ. ആന്റണി ധരിപ്പിച്ചിട്ടുണ്ട്. സുധീരന്‍ സ്ഥാനാര്‍ഥിയല്ലെങ്കില്‍ മാത്രം പാനലിലെ മറ്റുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന് കെപിസിസിയും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീരനോട് വീണ്ടും സ്ഥാനാര്‍ഥിയാവാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടത്.
ലോക്സഭയിലേക്ക് താന്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ സുധീരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് അദ്ദേഹം വഴങ്ങാനാണ് സാധ്യത.












Click it and Unblock the Notifications