പുട്ടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: വ്ലാദിമിര്‍ പുട്ടിന് റഷ്യന്‍ പ്രസിഡന്റിന്റെ കസേരയില്‍ രണ്ടാമൂഴം. തിരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് പുട്ടിന്‍ നേടിയത്.
90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 71 ശതമാനം വോട്ടും പുട്ടിന്‍ നേടി. 2000ല്‍ പുട്ടിന്‍ വിജയിച്ചപ്പോള്‍ നേടിയ 52.5 ശതമാനം വോട്ടില്‍ നിന്നും വന്‍കുതിച്ചുചാട്ടമാണ് ഇത്തവണ നടത്തിയത്.
തന്റെ അഞ്ച് എതിരാളികളുടെ മേല്‍ വ്യക്തമായ മേധാവിത്തം പുട്ടിന്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ കമ്യൂണിസ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി നിക്കേളായ് ഖരിതിനോവിന് 14 ശതമാനം വോട്ടേ കിട്ടിയുള്ളൂ.
ജനാധിപത്യപരമായ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പുട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൗരസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കുമെന്നും പുട്ടിന്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications