സമാധാന ചര്‍ച്ച തുടരുമെന്ന് റനില്‍
കൊളംബോ: തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍ സമാധാനശ്രമങ്ങളും സാമ്പത്തികനില കൈകാര്യം ചെയ്ത രീതിയുമായിരിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.
തന്റെ സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിടുകയും ജനങ്ങളെ ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുകയും ചെയ്തതിലൂടെ പ്രസിഡന്റ് ചന്ദ്രികാ കുമാരംതുംഗെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയായിരുന്നുവെന്ന് വിക്രമസിംഗെ ആരോപിച്ചു. യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ്ടും അധികാരത്തിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ വിക്രമസിംഗെ അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ എല്‍ടിടിയുമായുള്ള ചര്‍ച്ച പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി. വീണ്ടും കലാപങ്ങളുണ്ടാവില്ലെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പുവരുത്തും. 1972 മുതല്‍ 60,000ല്‍ അധികം പേരുടെ ജീവനെടുത്ത ആഭ്യന്തര കലാപത്തിലേക്ക് രാജ്യം ഇനി തിരിച്ചുപോവില്ല.
സര്‍ക്കാരിന് പൂര്‍ത്തിയാക്കാനാവാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. തന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുമെന്ന് വിക്രമസിംഗെ അവകാശപ്പെട്ടു.












Click it and Unblock the Notifications