സഹീര്‍ഖാന് താക്കറെയുടെ നന്ദി
മുംബൈ: പാകിസ്ഥാന്‍ പത്രമായ ഡോണിന് അനുവദിച്ച അഭിമുഖത്തില്‍ തന്നെ ഇന്ത്യയിലെ മതേതര നേതാവായി വിശേഷിപ്പിച്ചതിന് ബാല്‍ താക്കറെ ക്രിക്കറ്റ് താരം സഹീര്‍ഖാന് നന്ദി പറഞ്ഞു.
സഹീര്‍ഖാനെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം യഥാര്‍ഥ ഹിന്ദുസ്ഥാനി മുസ്ലിമാണെന്നും ബാല്‍ താക്കറെ പറഞ്ഞു.
താക്കറെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും നിക്ഷിപ്ത താത്പര്യമുള്ള ചിലരാണ് താക്കറെയ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നതെന്നും ഡോണ്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സഹീര്‍ഖാന്‍ പറഞ്ഞിരുന്നു.
ദേശാഭിമാനമുള്ള മുസ്ലിങ്ങള്‍ക്ക് താക്കറെയോട് യാതൊരു വിരോധവുമില്ലെന്നും തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ശിവസേനയെ എതിര്‍ക്കുന്നതെന്നും സഹീര്‍ അഭിമുഖത്തില്‍ പറഞ്ഞു.
സഹീറിന്റെ അഭിമുഖം സേനയുടെ മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ചിരുന്നു.












Click it and Unblock the Notifications