Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികയില്‍ മാറ്റമുണ്ടാവില്ലെന്ന് ആന്റണി

ദില്ലി: കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പട്ടികയ്ക്ക് ഹൈക്കമാന്റ് അംഗീകാരം നല്‍കുമെന്ന് ആന്റണി വ്യക്തമാക്കി.

മാര്‍ച്ച് 16 ചൊവാഴ്ച വൈകീട്ട് ദില്ലിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.

മുകുന്ദപുരത്തെയും കോഴിക്കോടെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. മുകുന്ദപുരത്ത് പത്മജാ വേണുഗോപാലിനും കോഴിക്കോട്ട് വി. ബലറാമിനുമുള്ള ജയസാധ്യതയെ സംബന്ധിച്ച് കേന്ദ്രനിരീക്ഷകനായ ഹനുമന്തപ്പ സംശയം പ്രകടിപ്പിച്ചതാണ് ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കത്തിന് വഴിവച്ചത്. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുമായി സംസാരിക്കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+