വഹാബ്: ബിജെപിയ്ക്കെതിരെ യുവമോര്‍ച്ച
തിരുവനന്തപുരം: മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി പി. വി. അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിക്കും യുവമോര്‍ച്ചയ്ക്കും ഭിന്നനിലപാട്.
വഹാബിന്റെ സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിന്റെ ആഭ്യന്തരകാര്യമാണെന്ന ബിജെപിയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് യുവമോര്‍ച്ച മാര്‍ച്ച് 16 ചൊവാഴ്ച രംഗത്തുവന്നു.
വഹാബിന്റ സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിന്റെ ആഭ്യന്തരകാര്യമാണെന്നും മുസ്ലിം ലീഗാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിളള കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വം ലീഗിന്റെ ആഭ്യന്തരകാര്യം മാത്രമായി കാണാനാവില്ലെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മാര്‍ച്ച് 16 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ മലയാളിയെന്ന നിലയില്‍ വിവിധ നിയമങ്ങള്‍ അനുസരിച്ച് ഒട്ടേറെ ആനുകൂല്യങ്ങള്‍ പറ്റുന്ന വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിയമമാര്‍ഗം തേടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications