കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ പാലം തകര്‍ന്ന് 3 മരണം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പണിനടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ കൊട്ടക്കാടാണ് മാര്‍ച്ച് 16 ചൊവാഴ്ച രാവിലെ ഈ സംഭവം ഉണ്ടായത്.

ഒറീസ്സയില്‍ നിന്നും പാലംപണിയ്ക്കായി എത്തിയ ബാജോ, ബിലാബ്, നാരായണ്‍ എന്നീ പണിക്കാരാണ് മരിച്ചത്. കേരളത്തിലെ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍(ആര്‍ബിഡിസി) ആണ് ഈ മേല്‍പ്പാലം പണിയുന്നത്.

മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തല്‍ക്ഷണം മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മേല്‍പ്പാലത്തെ ബലപ്പെടുത്താനുള്ള പണികള്‍ തീര്‍ക്കുംമുമ്പേ പാലത്തിന്റെ ഇരുമ്പുതാങ്ങുകള്‍ എടുത്തുമാറ്റിയതാണ് പ്രശ്നമായതെന്ന് ആര്‍ബിഡിസി അധികൃതര്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിലുള്ള പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി.

രണ്ടു വര്‍ഷം മുമ്പാണ് 500 മീറ്റര്‍ നീളമുള്ള ഈ പാലത്തിന്റെ പണി ആരംഭിച്ചത്. 3.68 കോടി രൂപയാണ് പാലത്തിന്റെ എസ്റിമേറ്റ്. 60 ദിവസം മുമ്പ് നിര്‍മ്മിച്ച മേല്‍പ്പാലത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X