Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂട് കാരണം പാലക്കാട്ട് പശുചത്തു

പാലക്കാട്: വടക്കേ ഇന്ത്യയിലും രാജസ്ഥാനിലും മാത്രമാണ് സാധാരണ വേനലില്‍ കന്നുകാലികള്‍ ചാവുന്നത്. എന്നാല്‍ ഈ പ്രതിഭാസം കേരളത്തിലും തുടങ്ങിയിരിയ്ക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ കൊടിയ വരള്‍ച്ച അനുഭവിയ്ക്കുന്നത് പാലക്കാട് ജില്ലയാണ്. ഇവിടെയാണ് സൂര്യാഘാതമേറ്റ് പശുക്കള്‍ ചത്തത്. ഏഴ് മണിയ്ക്കൂറിനുള്ളില്‍ രണ്ട് പശുക്കളാണ് ചൂട് കാരണം പാലക്കാട്ട് ചത്തത്. ഇത് ആവര്‍ത്തിയ്ക്കുമോയെന്ന ഭീതിയിലാണ് പാലക്കാട്ട് കന്നുകാലി വളര്‍ത്തുന്നവര്‍.

എലപ്പുള്ളി പഞ്ചായത്തിലാണ് മാര്‍ച്ച് 15 തിങ്കളാഴ്ച ചൂട് കാരണം രണ്ട് പശുക്കള്‍ ചത്തത്. നൊച്ചിക്കാട് കളത്തില്‍ ഒരു പശു രാവിലെ ആറിന് തൊഴുത്തിലും കിള്ളിമുക്കാന്‍ ചള്ളയില്‍ മേയാന്‍ പോയ പശു ഉച്ചക്ക് ഒന്നിന് പാടത്തുമാണ് വീണ് ചത്തത്. രണ്ട് പശുക്കളും ഗര്‍ഭിണികളായിരുന്നു എന്നതാണ് കര്‍ഷകരെ കൂടുതല്‍ വേദനിപ്പിയ്ക്കുന്നത്. ഇതോടെ പത്ത് ദിവസത്തിനിടയി സൂര്യാഘാതമേറ്റ് ചാവുന്ന പശുക്കളുടെ എണ്ണം ജില്ലയില്‍ നാലായി. ഒന്നര മാസം മുമ്പ് ചെര്‍പ്പുളശ്ശേരിയിലും ഒരു പശു സൂര്യാഘാതമേറ്റ് ചത്തിരുന്നു.

എലപ്പുള്ളി നൊച്ചിക്കാട്ടുകളത്തില കെ സി വിജയന്‍േറതാണ് ചത്ത പശു. രാവിലെ പാല്‍ കറക്കാനായി തൊഴുത്തിലെത്തിയ വിജയന്‍ തട്ടിയുണര്‍ത്തിയെങ്കിലും പശു എഴുന്നേറ്റില്ല. പശു കിടന്ന് കിതയ്ക്കുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു. അപ്പോഴേയ്ക്കും പശു ചത്തിരുന്നു. ആറ് വയസുള്ള പശു അഞ്ച് മാസം ഗര്‍ഭിണിയായിരുുന്ന. ദിവസേന പത്ത് ലിറ്റര്‍ പാല്‍ കിട്ടിയിരുന്നു.

എലപ്പുള്ളി കിള്ളിമുക്കാന്‍ചള്ളയില്‍ ചത്തത് സുന്ദര നിവാസില്‍ പൊന്നന്‍െറ പശുവാണ്. രാവിലെ മേയാന്‍ വിട്ട പശു ഉച്ചക്ക് പാടത്ത് പെട്ടെന്ന് വീണ് ചാവുകയായിരുുന്നു. നാല് വയസ്സുള്ള പശു നാല് മാസം ഗര്‍ഭിണിയായിരുുന്നു. സൂര്യാഘാതവും ആവശ്യത്തിന് വെള്ളം കിട്ടാത്തതുമാണ് രണ്ട് പശുക്കളും ചാകാന്‍ കാരണമെന്ന് പോസ്റ് മോര്‍ട്ടം ചെയ്ത വെറ്ററിനറി ഡോക്ടര്‍മാരായ സുഷമയും നാസറും പറഞ്ഞു. രാവിലെ മേയ്ക്കാന്‍ വിടുന്ന പശു ഉച്ചയോടെ തിരിച്ചെത്തുകയാണ് പതിവ്. വരള്‍ച്ച കാരണം പാടത്തൊന്നും പച്ചപ്പ് ഇല്ല. ഇതുകാരണം കാലികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടിയിരുന്നില്ല. അതാണ് പശുക്കള്‍ ചാകാന്‍ കാരണം.

പാലക്കാട്ട് കഴിഞ്ഞ രണ്ട് ദിവസമായി 39 ഡിഗ്രി സെഷ്യസാണ് ഉയര്‍ന്ന ചൂട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+