കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 ജില്ലകള്‍ വരള്‍ച്ച ബാധിതം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 11 ജില്ലകളെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയെയാണ് വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ചത്.

കൊല്ലം താലൂക്കിലെ പെരിനാട്, ഇളമ്പല്ലൂര്‍, ആടിച്ചനെല്ലൂര്‍, മീനാട്, നെടുമ്പന, പള്ളിമണ്‍, തൃക്കോവില്‍വട്ടം, കല്ലുവാതുക്കല്‍, താഴുതല, മയ്യനാട്, പാരിപ്പള്ളി, മുളവന, ചിറക്കര, കൊട്ടങ്കര കൊട്ടാരക്കര താലൂക്കിലെ കടക്കല്‍, കുമ്മില്‍, കൊട്ടാരക്കര, പവിത്രേശ്വരം, നെടുവത്തൂര്‍, മേലില, ഉമ്മന്നൂര്‍, കാരിപ്പാറ, ചക്കുവരക്കല്‍, ഇളമാട്, ഇട്ടിവ കരുനാഗപ്പള്ളി താലൂക്കിലെ പോരുവഴി, കരുനാഗപ്പള്ളി, തേവല്‍ക്കര, പാവുമ്പ, താഴവ, പത്തനാപുരം താലൂക്കിലെ പൂനലൂര്‍, വാളക്കോട്, ആളയമണ്‍, ചേനപ്പേട്ട, തെന്മല, ഏരൂര്‍, ആര്യങ്കാവ് വില്ലേജുകളും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്, ചേര്‍ത്തല താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്കിലെ അമ്പലപ്പുഴ, പുറക്കാട്, കരുമാടി, പരവൂര്‍, മുല്ലക്കല്‍, മണ്ണാഞ്ചേരി, കലവൂര്‍, പുന്നപ്പാറ കാഞ്ഞിരപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പേരുതാന, വീയാപുരം, മാവിേലക്കര താലൂക്കിലെ പലമേല്‍, താമരക്കമഴള, മാവേലിക്കര, താഴക്കര, വെട്ടിയാര്‍, ചുനക്കര വില്ലേജുകള്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു.

ചെങ്ങന്നൂര്‍ താലൂക്കിലെ മുളക്കുഴ, മാന്നാര്‍, ചെങ്ങന്നൂര്‍, പടനാട്, കുരട്ടിശേരി, ആലുവ താലൂക്കിലെ അയ്യമ്പുഴ. കരുക്കുട്ടി, ആലുവ ഈസ്റ്, മലയാറ്റൂര്‍, മാട്ടൂര്‍, പാറക്കടവ്, നെടുമ്പാശേരി, തുറവൂര്‍, മൂക്കാന്നൂര്‍, ചെങ്ങമനാട്, കണയന്നൂര്‍ താലൂക്കിലെ മാറാടി, മുളന്തുരുത്തി, ചേരനെല്ലൂര്‍, അമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ഉദയംപേരൂര്‍, തൃക്കാക്കര, തിരുപംകുളം, കുമ്പളം, പൂണിത്തുറ, പറവൂര്‍ താലൂക്കിലെ കൊട്ടുവള്ളി, ആലങ്ങാട്, വാരപ്പുഴ, പുത്തന്‍വേലിക്കര, കണ്ണക്കര, കോതമംഗലം താലൂക്കിലെ നേരിയമംഗലം, കുട്ടമംഗലം, വാരപ്പെട്ടി, ഇരവല്ലൂര്‍, കൊച്ചി താലൂക്കിലെ ഞാറക്കല്‍, കുമ്പളങി, മട്ടാഞ്ചേരി, ചെല്ലനം, നായരമ്പലം, എടവനക്കാട്, ഇളങ്കുന്നപ്പുഴ, ഫോര്‍ട്ട് കൊച്ചി, പുതുവേപ്പ് വില്ലേജുകളും മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X