Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാട്ടുതീ വ്യാപകമാവുന്നു

തിരുവനന്തപുരം: കേരളത്തില്‍ കാട്ടുതീ അപായകരമായ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പതിവില്‍ കവിഞ്ഞ തോതിലാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കാട്ടുതീ തടയുന്നതിനായി 38 കോടിയുടെ പദ്ധതി നടപ്പിലാക്കുന്നതിന് വനംവകുപ്പ് സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം വച്ചിട്ടുണ്ട്. വനം സംരക്ഷണം വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പെടുത്തി 38 കോടി രൂപ അനുവദിക്കണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം.

കേരളത്തിലെ കാടുകളില്‍ പല സ്ഥലങ്ങളിലും കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ രൂക്ഷമാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. മഴക്കാടുകളും വന്യമൃഗസങ്കേതങ്ങളും ഉള്‍പ്പെടെയുള്ള വനപ്രദേശങ്ങള്‍ ഇപ്പോള്‍ കാട്ടുതീയുടെ ഭീഷണിയിലാണ്.

കാട്ടുതീയുണ്ടാവുന്നതിന് കാട്ടിനകത്ത് താമസിക്കുന്ന ആളുകളും കാരണമാവുന്നുണ്ടെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂടില്‍ ചെറിയ തീപ്പൊരി പോലും കാട്ടില്‍ തീ പടരാന്‍ കാരണമാവും.

ഈ വര്‍ഷം കാട്ടുതീയുണ്ടായ മിക്ക സംഭവങ്ങള്‍ക്കും പിന്നില്‍ മനുഷ്യരാണെന്ന് കരുതണമെന്ന് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രനാഥന്‍ അസാരി പറഞ്ഞു. കാട്ടുതീ മൂലമുണ്ടായ നാശനഷ്ടം കണക്കാക്കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന ഉദ്യോസസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+