നേതാവിന്റെ കൊല: ഹര്‍ത്താല്‍ ആചരിച്ചു
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎം നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ മാര്‍ച്ച് 16 ചൊവാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ചൊവാഴ്ച രാവിലെ ഏഴ് മണിക്കാണ് സിപിഎം ഏരിയാ കമ്മിറ്റിയംഗം സി. ജി. ഫ്രാന്‍സിസിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്.
മാരുതി കാറിലെത്തിയ അക്രമികള്‍ ഫ്രാന്‍സിസിന്റെ വീടിനു മുന്നില്‍ വച്ചാണ് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. ഇടതുകൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.












Click it and Unblock the Notifications