Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥി പട്ടിക കേന്ദ്രസമിതി അംഗീകരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി കെ. കരുണാകരന്‍ മാര്‍ച്ച് 16 ചൊവാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കായിരിക്കും പത്രിക സമര്‍പ്പിക്കുന്നത്.

കേരളത്തിലെ 17 ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാര്‍ഥികളെ ചൊവാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

കോഴിക്കോട്, മുകുന്ദപുരം സീറ്റുകളൊഴികെയുള്ള എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നു. ചൊവാഴ്ച രാത്രി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും മുഖ്യമന്ത്രി എ. കെ. ആന്റണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മുകുന്ദപുരത്ത് പത്മജ വേണുഗോപാലിനെയും കോഴിക്കോട് വി. ബലറാമിനെയും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഇരുവരും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളല്ലെന്ന ആരോപണത്തിന്റെ പേരിലാണ് നേരത്തെ തര്‍ക്കമുണ്ടായത്.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍: വി. എസ്. ശിവകുമാര്‍ (തിരുവനന്തപുരം), എ. സി. ജോസ് (തൃശൂര്‍), രമേശ് ചെന്നിത്തല (മാവേലിക്കര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍), വി. എം. സുധീരന്‍ (ആലപ്പുഴ), ആന്റോ ആന്റണി (കോട്ടയം), ശൂരനാട് രാജശേഖരന്‍ (കൊല്ലം), ബെന്നി ബഹന്നാന്‍ (ഇടുക്കി), എം. ഐ. ഷാനവാസ് (ചിറയിന്‍കീഴ്), കെ. എം തുളസി (ഒറ്റപ്പാലം), ഡോ. എഡ്വേഡ് എടേഴത്ത് (എറണാകുളം), വി. എസ്. വിജയരാഘവന്‍ (പാലക്കാട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍), എന്‍. എ. മുഹമ്മദ് (കാസര്‍കോട്), എം. ടി. പത്മ (വടകര).

ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാവാന്‍ ഹൈക്കമാന്റ് വി. എം. സുധീരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+