ദിവാകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: പൊട്ടക്കുഴി ദിവാകരന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു.
ഇപ്പോഴത്തെ മേല്‍ശാന്തി പൊട്ടക്കുഴി നാരായണന്‍നമ്പൂതിരിയുടെ സഹോദരനാണ് ദിവാകരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
38 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ രണ്ട് അപേക്ഷകള്‍ തള്ളി. 34 പേരെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. ഇതില്‍ 28 പേരുടെ പേരെഴുതി നറുക്കിട്ടു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ രാമന്‍നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ചാണ് നറുക്കെടുപ്പ് നടന്നത്.
കൂറ്റനാട് തെക്കേവാവന്നൂര്‍ പൊട്ടക്കുഴി മനയില്‍ നീലകണ്ഠന്‍നമ്പൂതിരിയുടെയും ദേവകിയുടെയും മകനാണ് ദിവാകരന്‍ നമ്പൂതിരി. ഭാര്യ സിന്ധു. ദേവകി, ആര്‍ദ്ര എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications