കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭന് റിക്കാര്‍ഡ് പ്രതിഫലം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഉത്സവ എഴുന്നെള്ളിപ്പിന് ഒരു ആനയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് ഗുരുവായൂര്‍ പത്മനാഭന്‍ എന്ന ആന അര്‍ഹനായി. ഇക്കുറി നെന്മാറ-വല്ലങ്ങി വേലയ്ക്ക് 2,22,222 രൂപയ്ക്കാണ് വല്ലങ്ങി വിഭാഗം പത്മനാഭനെ ടെണ്ടര്‍ എടുത്തിരിക്കുന്നത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 62 ആനകളില്‍ ഏറ്റവും കൂടുതല്‍ തലയെടുപ്പുള്ളആനയാണ് പത്മനാഭന്‍. പത്മനാഭനെ ഉത്സവഎഴുന്നെള്ളിപ്പുകളില്‍ കിട്ടാന്‍ കമ്മിറ്റികള്‍ വാശിയോടെ മത്സരിയ്ക്കുക പതിവാണ്. സാധാരണ പത്മനാഭന്റെ ഏക്കത്തുക(പ്രതിഫലം) വിശേഷഉത്സവദിനങ്ങളില്‍ 8,000 രൂപയും സാധാരണദിവസങ്ങളില്‍ 5,000 രൂപയും ആണ്.

പക്ഷെ രണ്ട് കമ്മിറ്റികള്‍ തമ്മില്‍ ആനയ്ക്ക് വേണ്ടി മത്സരിയ്ക്കുമ്പോള്‍ കൂടുതല്‍ തുക നല്കുന്ന കമ്മിറ്റിയ്ക്കാണ് പത്മനാഭനെ നല്കുക. ഇക്കുറി നെന്മാറ ദേശക്കാര്‍ പത്മനാഭന് വേണ്ടി 55,555 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ വല്ലങ്ങി ദേശക്കാര്‍ 2.22 ലക്ഷം വാഗ്ദാനം ചെയ്യുകയായിരുന്നു. ഈ തുക ഒരു ഭക്തന്റെ വഴിപാടാണെന്നും ദേശക്കാര്‍ പറഞ്ഞു.

ഗുരുവായൂര്‍ കേശവന് ശേഷം ദേവസ്വത്തിലെ ഏറ്റവും ജനപ്രീതിനേടിയ ആനയാണ് ഗുരൂവായൂര്‍ പത്മനാഭന്‍. ഇപ്പോള്‍ 63 വയസ്സാണ് പത്മനാഭന്. നിലമ്പൂര്‍ കാട്ടില്‍ നിന്നും പിടിച്ച പത്മനാഭനെ 1954ല്‍ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് നടയ്ക്കിരുത്തിയത്. 3.03 മീറ്റര്‍ ഉയരമുണ്ട് പത്മനാഭന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X