കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ മഴയെപ്രതീക്ഷിച്ച് കേരളം

  • By Staff
Google Oneindia Malayalam News

തിരു: ഒരാഴ്ചയ്ക്കകം വേനല്‍ മഴ കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. ഒരാഴ്ചയ്ക്കുള്ളില്‍ മഴ കിട്ടിയില്ലെങ്കില്‍ കേരളീയര്‍ അനുഭവിയ്ക്കാന്‍ പോകുന്നത് കൊടിയ വരള്‍ച്ചയായിരിയ്ക്കും. വേനമഴ കനിയാത്തപക്ഷം വറുതി പ്രവചനാതീതമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ തന്നെ പറയുന്നത്.

കേരളത്തില്‍ കഴിഞ്ഞ ചില ദിവസങ്ങളായി വളരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സാധാരണ ഇങ്ങനെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒന്നോ രണ്ടോ വേനല്‍ മഴ കിട്ടുകയാണ് പതിവ്. പതിവനുസരിച്ച് മാര്‍ച്ച് മാസത്തില്‍ 3.8 സെന്‍റീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, മാസം പകുതി കഴിഞ്ഞിട്ടും ഒരു സെന്‍റീമീറ്റര്‍ പോലും വേനമഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല.

ചൂട് കുടുതല്‍ രേഖപ്പെടുത്തുന്നതുകൊണ്ട് അടുത്ത ദിവസങ്ങളില്‍ മഴ പെയ്തേയ്ക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ അന്തരീക്ഷത്തില്‍ ഇതിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്നത് അവരെ അലട്ടുന്നുമുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജികളുടെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ചെറിയ മഴ കിട്ടിയിരുന്നു. പക്ഷേ ഇത് ചൂട് കൂട്ടാനേ സഹായിച്ചുള്ളു. തിരുവനന്തപുരത്ത് മാര്‍ച്ച് 15 തിങ്കളാഴ്ച സന്ധ്യയ്ക്ക് അല്പസമയം ഇടിമിന്നലോടെ മഴപെയ്തു.

സംസ്ഥാനത്ത് അന്തരീക്ഷ താപനില സമീപകാലങ്ങളെ അപേക്ഷിച്ച് ഉയരുകയാണ്. 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പലയിടങ്ങളിലും പകലത്തെ താപനില. രാത്രി താപനിലയിലും വലിയ കുറവില്ല. ഈ പ്രാവശ്യത്തെ ഏറ്റവും വലിയ ചൂട് പാലക്കാട്ടും പുനലൂരും കഴിഞ്ഞ രാഴ്ചയ്ക്കുള്ളി രേഖപ്പെടുത്തി. 39 ഡിഗ്രി സെഷ്യസ്. 1981 ഏപ്രില്‍15, 21 തീയതികളി പാലക്കാട്ട് 41.8ഉം പുനലൂരില്‍ 83ലും 92ലും 40.6 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയിരുന്നു. കോട്ടയം, തിരുവനന്തപുരം ജികളി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X