24 മുതല്‍ ട്രഷറി നിയന്ത്രണമില്ല
തിരുവനന്തപുരം: മാര്‍ച്ച് 24 മുതല്‍ യാതൊരു നിയന്ത്രണവുമില്ലാതെ ട്രഷറി ഇടപാടുകള്‍ ക്രമീകരിക്കുവാന്‍ ധനമന്ത്രി കെ. ശങ്കരനാരായണന്‍ ഉത്തരവ് നല്കി. മാര്‍ച്ച് മാസത്തില്‍ ട്രഷറികളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ മാര്‍ച്ച് 17ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് അനുവദിയ്ക്കാനും നിര്‍ദേശം നല്കി.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റൈപ്പന്റ്, അലവന്‍സുകള്‍, സ്കോളര്‍ഷിപ്പ് എന്നിവയും പ്രതിമാസ സിലിംഗ് അനുസരിച്ച് വകുപ്പുകള്‍ക്ക്അനുവദിച്ച തുകയും ബുധനാഴ്ച മുതല്‍ പിന്‍വലിയ്ക്കാം.
18 മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍, പിഡി ചെക്കുകള്‍, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ടെലിഫോണ്‍ ചാര്‍ജ്, സര്‍വീസ് പോസ്റേജ്, പൊലീസ് ഫയര്‍ഫോഴ്സ് വകുപ്പുകളുടെ ഇന്ധനച്ചെലവുകള്‍, ആശുപത്രികള്‍, ജയില്‍ മൃഗശാല എന്നിവയുടെ ഭക്ഷണച്ചെലവുകള്‍ക്കുള്ള തുക എന്നിവ പിന്‍വലിക്കാവുന്നതാണ്. 24 മുതല്‍ യാതൊരു ട്രഷറി നിയന്ത്രങ്ങളും ഉണ്ടായിരിക്കില്ല.












Click it and Unblock the Notifications