എ. വിജയരാഘവന്‍ പത്രിക നല്‍കി
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ എ. വിജയരാഘവന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മാര്‍ച്ച് 17 ചൊവാഴ്ച രാവിലെ 11 മണിയ്ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിയ്ക്ക് വിജയരാഘവന്‍ പത്രിക നല്‍കി. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി. കെ. ശ്രീമതി ടീച്ചര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇത് രണ്ടാമത്ത തവണയാണ് വിജയരാഘവന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. പാലക്കാട് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications