Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോനെറ്റ് പദ്ധതി ഉപേക്ഷിച്ചേക്കും

ദില്ലി: ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെങ്കില്‍ കൊച്ചിയില്‍ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് മുന്നറിയിപ്പ് നല്‍കി.

ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ 70 ശതമാനം വില്‍ക്കുന്നതിന് ഉപഭോക്താക്കളെ കണ്ടെത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുതരണമെന്നാണ് പെട്രോനെറ്റിന്റെ ആവശ്യം. ഉപഭോക്താക്കളെ കണ്ടെത്താനാവുന്നില്ലെങ്കില്‍ കര്‍ണാടകത്തിലെ മംഗലാപുരത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനാണ് പെട്രോനെറ്റിന്റെ നീക്കം. തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് പെട്രോനെറ്റ് അധികൃതര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ പെട്രോനെറ്റ് നേരത്തെ തീരുമാനിച്ചത്. കൊച്ചിയില്‍1200 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാന്‍ സിയാസിന്‍ എനര്‍ജിക്ക് പദ്ധതിയുണ്ടായിരുന്നു. കായംകുളത്തെ 350 മെഗാവാട്ട് പ്ലാന്റ് 300 മെഗാവാട്ടായി വികസിപ്പിക്കാന്‍ എന്‍ടിപിസിക്കും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സിയാസിന്‍ പദ്ധതി ഉപേക്ഷിച്ചു. എന്‍ടിപിസിയുടെ പദ്ധതി നടപ്പിലാക്കുന്നതും സംശയത്തിലാണ്.

ഉപഭോക്താക്കളെ ലഭിക്കുമെന്ന ഉറപ്പുണ്ടായാല്‍ ടെര്‍മിനല്‍ സ്ഥാപിക്കുമെന്നും 18-22 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പെട്രോനെറ്റ് അധികൃതര്‍ പറഞ്ഞു.

പെട്രോനെറ്റില്‍ നിന്നും വാതകം വാങ്ങുന്നതിന് എന്‍ടിപിസിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഉപഭോക്താക്കളെ ലഭിക്കുന്നില്ലെങ്കില്‍ കര്‍ണാടകത്തില്‍ ടെര്‍മിനല്‍ സ്ഥാപിക്കുമെന്നും അവിടെ തങ്ങള്‍ക്ക് വേണ്ട വിപണി ലഭിക്കുമെന്നും പെട്രോനെറ്റ് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+