തിര: ലക്ഷത്തിലേറെ സുരക്ഷാഭടന്മാര്‍
ദില്ലി: ഈ വരുന്ന പൊതുതിരഞ്ഞെടുപ്പിനും നാല് നിയമസഭാ തിരഞ്ഞെടുപ്പിനുമായി ഒരു ലക്ഷത്തിലേറെ സുരക്ഷാഭടന്മാരെ വിന്യസിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ആകെ 1.3 ലക്ഷം സുരക്ഷാഭടന്മാരെയാണ് വിന്യസിപ്പിയ്ക്കുക.
ഇതില്‍ 75,000 പേര്‍ കേന്ദ്രസേനകളായ സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കും. ബാക്കിയുള്ളവര്‍ സംസ്ഥാനപൊലീസ് സേനകളില്‍ നിന്നായിരിക്കും.
നക്സലൈറ്റ് ആക്രമണസാധ്യതയുള്ള പ്രദേശത്തും തീവ്രവാദി അക്രമസാധ്യതാപ്രദേശങ്ങളിലുമാണ് കേന്ദ്രസേനയെ കൂടുതലായി നിയോഗിക്കുക. മാര്‍ച്ച് അവസാനത്തോടെയും ഏപ്രില്‍ ആദ്യത്തോടെയും സേനയെ തീവണ്ടികളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചുതുടങ്ങും.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം കൃത്യമായി എങ്ങിനെ സേനയെ വിന്യസിയ്ക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീവ്രവാദി ആക്രമണസാധ്യതയുള്ള ജമ്മു കശ്മീരിലും നക്സലൈറ്റ് ആക്രമണത്തിന് സാധ്യതയുള്ള ആന്ധ്ര, ഛത്തീസ്ഗഡ്, ഒറീസ്സ, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും സൈന്യവിന്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കും.












Click it and Unblock the Notifications