പ്രിയങ്കയും രാഹുലും രഥയാത്രയ്ക്ക്
ദില്ലി: ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെ ഭാരത് ഉദയ് യാത്രയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രഥയാത്രയ്ക്കൊരുങ്ങുന്നു.
സുരക്ഷാ വിഭാഗത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അനുമതി ലഭിച്ചാല്‍ ഏപ്രില്‍ ആദ്യവാരം യാത്ര തുടങ്ങും.
ഉത്തര്‍ പ്രദേശിലും ദില്ലിയിലും വ്യാപകമായ പ്രചാരണത്തിനാണ് ഇരുവരും തയാറെടുക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസിനു ജയസാധ്യതയേറുമെന്നാണു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഉത്തര്‍പ്രദേശിലെ പകുതിയോളം മണ്ഡലങ്ങളിലെങ്കിലും പ്രിയങ്കയും രാഹുലും പ്രചാരണം നടത്തും.
സ്വരാജ് മസ്ദ ബസിലായിരിക്കും പ്രിയങ്കയുടെയും രാഹുലിന്റേയും രഥയാത്ര. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ ഭാരത് ഉദയ് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിലേതു പോലെ സാറ്റലൈറ്റ് ഫോണ്‍, സമ്മേളന മുറി, കെമിക്കല്‍ ടോയ്ലറ്റ്, ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചുയര്‍ത്തുന്ന വേദി തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുമുണ്ടാകും.












Click it and Unblock the Notifications