കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറളം ഫാം: ധാരണാപത്രം ഒപ്പുവയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി കേന്ദ്രത്തില്‍ നിന്നും ആറളം ഫാം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മാര്‍ച്ച് 17 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.

മാറാട് സംഭവം അന്വേഷിക്കുന്ന കമ്മിഷന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും ഐബിയുടെ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന കമ്മിഷന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസ് പിളരില്ലെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X