കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍. സ്ഥാനാര്‍ത്ഥി ലിസ്റ് വൈകുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ സ്ഥാനാര്‍ത്ഥി ലിസ്റ് ഹൈക്കമാന്റ് രണ്ടാമതും പരിശോധിയ്ക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണി അറിയിച്ചതാണ് ഇക്കാര്യം.

കേന്ദ്രതിരഞ്ഞെടുപ്പ് സമിതി മാര്‍ച്ച് 18 വ്യാഴാഴ്ച വീണ്ടും യോഗം ചേര്‍ന്ന ശേഷമേ ലിസ്റ് അംഗീകരിയ്ക്കൂ എന്നാണ് അംബികാസോണി പറഞ്ഞത്. കേരളത്തിലെ രണ്ടു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്നും അംബികാസോണി വ്യക്തമാക്കി. ഏത് സീറ്റുകളാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കോഴിക്കോടും മുകുന്ദപുരവുമാണ് അവര്‍ സൂചിപ്പിയ്ക്കുന്നതെന്ന് കരുതുന്നു.

എന്തായാലും ഇക്കാര്യത്തില്‍ സോണിയാഗാന്ധിയാണ് അന്തിമതീരുമാനം കൈക്കൊള്ളുക എന്നറിയുന്നു. കോഴിക്കോടും മുകുന്ദപുരവും ഐ ഗ്രൂപ്പിന്റേതാണ്. ഇവിടെ വി. ബലറാമിനെയും പത്മജ വേണുഗോപാലിനെയുമാണ് കരുണാകരന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളാണെന്നും ഒരു കുടുംബത്തിലെ മൂന്ന് പേരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന് ചീത്തപ്പേരുണ്ടാക്കുമെന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം സോണിയാഗാന്ധിയ്ക്ക് വിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X