Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരു. വിമാന സര്‍വീസ് കുറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള ആറ് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. തിരുവനന്തപുരത്തേയ്ക്ക് മുംബൈ ഉള്‍പ്പെടെ പുറത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും എയറിന്ത്യ തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു.

യൂറോപ്പ്, ജപ്പാന്‍, യുഎസ്, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കണക്ഷന്‍ വിമാനങ്ങള്‍ ലഭിയ്ക്കുന്നതിന് ഇത് തടസ്സമാകും. മാര്‍ച്ച് 28 മുതല്‍ തുടങ്ങുന്ന വേനല്‍ക്കാലഷെഡ്യൂള്‍ അനുസരിച്ച് അന്താരാഷ്ട്രവിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചും ഉള്ള പ്രതിവാര വിമാനങ്ങളുടെ എണ്ണം 40ല്‍ നിന്നും 34 ആക്കി കുറയ്ക്കാനും എയറിന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ഗള്‍ഫിലേക്കുള്ള രണ്ട് ജംബോ വിമാനങ്ങളില്‍ ഒന്നും എയര്‍ ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചകളിലും റിയാദില്‍ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കും ഇവിടെ നിന്ന് തിരിച്ചുമുള്ള ജംബോ വിമാന സര്‍വീസാണ് റദ്ദാക്കിയത്. റിയാദിലേക്ക് നല്ല തിരക്കുള്ളപ്പോഴാണിത്.

വേണ്ടത്ര പഠനം നടത്താതെയാണ് എയറിന്ത്യ വേനല്‍ക്കാല വിമാനസമയക്രമം ഉണ്ടാക്കിയിരിക്കുന്നതെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തുനിന്നും മുബൈയിലേക്കുള്ള രണ്ട് വിമാനസര്‍വീസുകളും നിശ്ചയിച്ചിരിക്കുന്നത് ബുധനാഴ്ചകളില്‍ ഏഴ് മണിക്കൂര്‍ ഇടവിട്ടാണ് . ഇത് യാത്രക്കാര്‍ക്ക് കാര്യമായി പ്രയോജനം ചെയ്യില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടുത്തയാഴ്ച ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരെ മുംബൈയിലേക്ക് വിളിച്ചിട്ടുണ്ടെന്നും എയറിന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയിലേക്കുള്ള വിമാനങ്ങള്‍ കുറച്ചത് പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ലണ്ടന്‍, ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിക്കും. യാത്രക്കാര്‍ക്ക് കണക്ഷന്‍ വിമാന സൗകര്യത്തിനായി 2003 ഒക്ടോബര്‍ 26ന് എയര്‍ ഇന്ത്യ നാല് പ്രതിവാര വിമാന സര്‍വീസുകള്‍ മുംബൈയിലേക്ക് തുടങ്ങിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോള്‍ വിമാനങ്ങള്‍ പിന്‍വലിച്ചതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. എയര്‍ ഇന്ത്യ കേരള മാനേജരുടെ തസ്തിക തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഉയര്‍ന്ന തസ്തിക മാനേജര്‍, തിരുവനന്തപുരം എന്ന് തരംതാഴ്ത്തുകയും ചെയ്തു.

യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ യാതൊരു കാരണവും കൂടാതെ പിന്‍വലിച്ചതായും യാത്രക്കാര്‍ അധികമില്ലാത്ത സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നതായും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+