Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ കടക്കാരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ വഹാബിന് കോടികളുടെ സ്വത്തുണ്ടെങ്കില്‍, കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രികസമര്‍പ്പിച്ച കെ. കരുണാകന്‍ കടക്കാരന്‍. അദ്ദേഹത്തിന് ആകെയുള്ള സ്വത്ത് നാലായിരം രൂപയും ഒരു പവന്റെ മോതിരവും മാത്രം.

രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കുന്നതോടൊപ്പം നല്കിയ സ്വത്തുവിവരപ്പട്ടികയിലാണ് കരുണാകരന്‍ ഇക്കാര്യം സൂചിപ്പിച്ചിരിയ്ക്കുന്നത്. സ്വന്തമായി വീടോ സ്വത്തോ ഇല്ലാത്ത കരുണാകരന് മൂന്ന് ബാങ്കുകളിലും ജില്ലാ ട്രഷറികളിലും നിക്ഷേപമുണ്ട്. എസ്ബിടി കവടിയാര്‍ ബ്രാഞ്ചില്‍ 72,377 രൂപയുടെ നിക്ഷേപം. തൃശൂരിലെ വിജയബാങ്കില്‍ 2051 രൂപ, തൃശൂര്‍ ജില്ലാ ട്രഷറിയില്‍ 3,40,407 രൂപയുടെ നിക്ഷേപം. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ 65,295 രൂപ. എസ്ബിടി പാര്‍ലമെന്റ് ബ്രാഞ്ച്- 2,02,254 രൂപ. അതേ സമയം ധനലക്ഷ്മി ഫോര്‍ട്ട് ബ്രാഞ്ചില്‍ നിന്ന് കരുണാകരന്‍ 6,43,467 രൂപ കടമെടുത്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം നിയമസഭാസെക്രട്ടറി കെ.ആര്‍. ഉദയഭാനുവിന് മുമ്പാകെ രാജ്യസഭയിലേക്ക് കരുണാകരന്‍ നാമനിര്‍ദേശപത്രികസമര്‍പ്പിച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, കെ. മുരളീധരന്‍, കടവൂര്‍ ശിവദാസന്‍, ടി.എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ്, കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍, തെന്നല ബാലകൃഷ്ണപിള്ള എംപി എന്നിവരും കരുണാകരനോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+