മാറാട്: സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സര്‍ക്കാര്‍ സഹകരിയ്ക്കുന്നില്ലെങ്കില്‍ മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന് സ്ഥാനം ഒഴിയുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി വിധിച്ചു.
പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന കമ്മിഷന്റെ ഉത്തരവിനെ ഹൈക്കോടതി ജസ്റിസ് എ. രാമചന്ദ്രന്‍ നായര്‍ ന്യായീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടോ എന്ന വിഷയവും കമ്മിഷന്റെ അന്വേഷണ പരിധിയില്‍ വരുന്നതാണെന്ന് രാമചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ബാഹ്യ സംഘടനകള്‍ക്ക് മാറാട് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും കമ്മിഷന്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കമ്മിഷന് പരിശോധിച്ചേ പറ്റൂ.
മാറാട്ടെ കൂട്ടക്കൊല നടന്നതിനെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രഹസ്യമാണെന്നും അതിനാല്‍ ഹാജരാക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചാല്‍ കമ്മിഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ല. റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിന് കമ്മിഷന്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ട്.
പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന കമ്മിഷന്‍ ഉത്തരവിനെതിരെ ഡിജിപിയും മറ്റും നല്‍കിയ റിട്ട് ഹര്‍ജി തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.


Click it and Unblock the Notifications