രാജ്യസഭ: മൂന്ന് പത്രികകളും സ്വീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ നിയമസഭാ സെക്രട്ടറി സ്വീകരിച്ചു.
പത്രികകള്‍ സ്വീകരിക്കപ്പെട്ടതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് കെ. കരുണാകരന്‍ (കോണ്‍ഗ്രസ്), എ. വിജയരാഘവന്‍ (സിപിഎം), പി. വി. അബ്ദുള്‍ വഹാബ് (മുസ്ലിം ലീഗ്) എന്നിവരുടെ അംഗത്വം ഉറപ്പായി. എതിരാളികളായി ആരും പത്രിക നല്‍കിയിട്ടില്ല.
മാര്‍ച്ച് 17 ബുധനാഴ്ച രാവിലെ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയ നിയമസഭാ സെക്രട്ടറി അവ സ്വീകരിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്.
വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ നല്‍കിയ പരാതി നിയമസഭാ സെക്രട്ടറി തള്ളി. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെങ്കില്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാമെന്ന് നിയമസഭാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെന്നതിന്റെ തെളിവ് വഹാബ് പത്രികയോടൊപ്പം ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications