Get Updates
Get notified of breaking news, exclusive insights, and must-see stories!

ബപ്പി ലാഹിരി കോണ്‍ഗ്രസില്‍

ദില്ലി: ബോളിവുഡ് സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യയാകെ താന്‍ പര്യടനം നടത്തുമെന്നും അദ്ദേഹം മാര്‍ച്ച് 18 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോണിയാഗാന്ധിയുടെ സന്ദേശം ഇന്ത്യയിലെങ്ങും സംഗീതത്തിലൂടെ എത്തിയ്ക്കുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. - ബപ്പി ലാഹിരി പറഞ്ഞു.

വിവിധ ഇന്ത്യന്‍ ഭാഷകളിലായി 435 സിനിമകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുള്ള ബാപ്പി ലാഹിരി ഇക്കാര്യത്തില്‍ ലോകറെക്കോഡിനുടമയാണ്. എഐസിസി ജനറല്‍ സെക്രട്ടറി സുബിറാം റെഡ്ഡിയും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സല്‍മാന്‍ ഖുര്‍ഷിദും ചേര്‍ന്നാണ് ബാപ്പി ലാഹിരി കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്. ലാഹിരിയോടൊപ്പം ഭാര്യ ചിത്രയും മകള്‍ റേമയും മകന്‍ ബപ്പയും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+