കോണ്‍ഗ്രസ് ഇ-കാമ്പയിന് മലയാളി
ദില്ലി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇലക്ട്രോണിക് മാധ്യമകാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി. നിയാസ് ചിതറ എന്ന മലയാളി വിദ്യാര്‍ത്ഥിയാണ് കോണ്‍ഗ്രസിന്റെ ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ പ്രചാരണപരിപാടികളുടെ നേതൃത്വം കയ്യാളുക.
നേരത്തെ ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ഒരു വെബ്സൈറ്റിന് രൂപം നല്കിയതുവഴിയാണ് നിയാസ് ചിതറ ശ്രദ്ധേയനായത്. ഇതോടെ ഇ-കാമ്പയിന്‍ ചുമതല നിയാസ് ചിതറയുടെ നേതൃത്വത്തിലുള്ള എന്‍എസ്യു സംഘത്തെ ഏല്പിയ്ക്കുകയായിരുന്നു.
എഐസിസി കഴിഞ്ഞദിവസം ഒരു ഔദ്യോഗിക ഉദ്ഘാടനം ചെയ്തു. രാജീവ്ഗാന്ധി, സോണിയാഗാന്ധി എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും കോണ്‍ഗ്രസിന്റെയും സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന്റെ ചരിത്രവും പൊതുതിരഞ്ഞെടുപ്പ് വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ മറ്റൊരു പോര്‍ട്ടലും (http://www.aiccnews.com) തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാമണ്ഡലങ്ങളിലുമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിവരം ഇ-മെയിലില്‍ സ്വീകരിയ്ക്കാനും തിരിച്ച് നിര്‍ദേശങ്ങള്‍ നല്കാനും പ്രത്യകം വെബ്സൈറ്റും(http://www.aiccwarroom.net) തുറന്നിട്ടുണ്ട്.












Click it and Unblock the Notifications