മന്ത്രിയുടെ ഭര്‍ത്താവിനെ വധിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മന്ത്രിയുടെ ഭര്‍ത്താവിനെ നക്സലൈറ്റുകള്‍ വധിച്ചു.
മാര്‍ച്ച് 18 വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആദിവാസിക്ഷേമമന്ത്രി എം. മണികുമാരിയുടെ ഭര്‍ത്താവ് എം. വെങ്കടരാജുവിനെയാണ് നക്സലൈറ്റുകള്‍ വെടിവച്ചുകൊന്നത്.
നിരോധിക്കപ്പെട്ട നക്സലൈറ്റ് സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ വിശാഖപട്ടണം ജില്ലയില്‍പെട്ട പ്രവര്‍ത്തകരാണ് വെങ്കടരാജുവിനെ വധിച്ചതെന്ന് കരുതുന്നു. വെടിയേറ്റ വെങ്കടരാജു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications