Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസം കാര്‍ഷികവായ്പാജപ്തി ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ നല്‍കിയിട്ടുള്ള കാര്‍ഷികവായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ആറ് മാസത്തേക്ക് നിര്‍ത്തിവച്ചുകൊണ്ട് സഹകരണ രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വരള്‍ച്ച രൂക്ഷമായതു മൂലമുള്ള കൃഷിനാശം കണക്കിലെടുത്താണ് ഈ ഉത്തരവ്.

മാര്‍ച്ച് 10 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഹകരണ, കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍, സര്‍വീസ് സഹകരണ സംഘങ്ങള്‍, വായ്പാ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

പുതിയ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ആറ് മാസത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികള്‍ കണക്കിലെടുത്ത് മൂന്ന് മാസം കൂടി സഹകരണ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+