സി. കെ. ജാനു ഇടുക്കിയില്‍ മത്സരിക്കും
കൊച്ചി: രാഷ്ട്രീയ മഹാസഭയുടെ സ്ഥാനാര്‍ഥിയായി മഹാസഭ പ്രസിഡന്റ് സി. കെ. ജാനു ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും.
മൂന്ന് സീറ്റുകളിലാണ് രാഷ്ട്രീയ മഹാസഭ മത്സരിക്കുന്നത്. കണ്ണൂരില്‍ രാഷ്ട്രീയ മഹാസഭ സെക്രട്ടറിയേറ്റംഗം ശ്രീരാമന്‍ കൊയ്യോനും മൂവാറ്റുപുഴയില്‍ പി. പി. സന്തോഷും മത്സരിക്കും.
ആദിവാസി സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ച യുഡിഎഫിനെതിരായ നിലപാടായിരിക്കും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്ന് രാഷ്ട്രീയ മഹാസഭ ജനറല്‍ സെക്രട്ടറി എം. ഗീതാനന്ദന്‍ മാര്‍ച്ച് 18 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടൂരില്‍ ആദിവാസി സമരത്തിനെതിരെ നിലപാടെടുത്ത കൊടിക്കുന്നില്‍ സുരേഷിനെ തോല്പിക്കാന്‍ പ്രചാരണം നടത്തും. ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ പിന്തുണയ്ക്കും. പാര്‍ലമെന്റില്‍ ആദിവാസികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയും മുത്തങ്ങ വെടിവയ്പിനെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തയാളാണ് കൊടിക്കുന്നില്‍ സുരേഷെന്ന ് ഗീതാനന്ദന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രകടനപത്രികയ്ക്കൊപ്പം പുറത്തിറക്കുമെന്ന് ഗീതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications