കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ് വ്യാഴാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ ലോക്സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ് മാര്‍ച്ച് 18 വ്യാഴാഴ്ച ഔപചാരികമായി പ്രഖ്യാപിച്ചേക്കും.

17 സീറ്റില്‍ 15 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കോഴിക്കോട്, മുകുന്ദപുരം രണ്ട് സീറ്റുകളുടെ കാര്യത്തിലാണ് അന്തിമതീരുമാനം വൈകുന്നത്.

ഈ രണ്ട് സീറ്റുകളിലെയും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച അന്തിമതീരുമാനം കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്ക് വിട്ടിരുന്നു. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ നേരത്തെയുണ്ടായ ധാരണ പ്രകാരം ലിസ്റിന് അന്തിമരൂപം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി സോണിയയെ അറിയിച്ചതിനെ തുടര്‍ന്ന് ലിസ്റ് സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് സമിതിയ്ക്ക് തന്നെ സോണിയ വിടുകയായിരുന്നു.

മുകുന്ദപുരത്ത് പത്മജ വേണുഗോപാലിന്റെയും കോഴിക്കോട് വി. ബലറാമിന്റെയും വിജയസാധ്യത സംബന്ധിച്ച തര്‍ക്കങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച തീരുമാനം നീട്ടിക്കൊണ്ടുപോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X