കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ് വൈകിയേക്കും
ദില്ലി: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമതീരുമാനമാവാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ് പ്രഖ്യാപനം ഇനിയും വൈകിയേക്കും.
കോഴിക്കോട് സീറ്റിനെച്ചൊല്ലിയാണ് തര്‍ക്കം നിലനില്ക്കുന്നതെന്ന് കരുതുന്നു. വി. ബലറാമിന് വിജയസാധ്യതയില്ല എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നത്. മാര്‍ച്ച് 18 വ്യാഴാഴ്ച കേരളത്തിലെ ലിസ്റ് പുറത്തുവിടുമെന്നാണ് കരുതിയിരുന്നതെങ്കിലും ലിസ്റ് പ്രഖ്യാപനം വൈകാനാണ് സാധ്യത.
വിവിധ സംസ്ഥാനങ്ങളിലെ നൂറോളം സ്ഥാനാര്‍ഥികളുടെ ലിസ്റ് വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇതില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ് ഉള്‍പ്പെടില്ല. വ്യാഴാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കേരളത്തിന്റെ സ്ഥാനാര്‍ഥി പട്ടികയെ കുറിച്ച് ചര്‍ച്ച നടത്തും.
അതേ സമയം കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച ലിസ്റില്‍ മാറ്റം വരുത്തുന്നത് അപകടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications