കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പാലക്കാട്ട് ചൂട് കാരണം ഒരു പശുകൂടി ചത്തു
പാലക്കാട്: പാലക്കാട് ചൂടുകാരണം ഒരു പശുകൂടി ചത്തു. എണ്ണപ്പാടം മുതുവക്കാട്ടെ പേച്ചിമുത്തുവിന്റെ പശുവാണ് മാര്‍ച്ച് 17 ബുധനാഴ്ച ചത്തത്. ഇതോടെ ചൂട് താങ്ങാനാകാതെ ജില്ലയില്‍ ചത്ത പശുക്കള്‍ അഞ്ചായി.
തിങ്കളാഴ്ച രണ്ട് പശുക്കള്‍ ചത്ത എലപ്പുള്ളി പഞ്ചായത്തില്‍ത്തന്നെയാണ് വീണ്ടും പശു ചത്തത്. മൂന്നു കാലികള്‍ ചത്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് എ.ഡി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നര മാസം മുമ്പ് ചെര്‍പ്പുളശ്ശേരിയിലും ഒരു പശു സൂര്യാഘാതമേറ്റ് ചത്തിരുന്നു.
ബുധനാഴ്ച 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . 1988നുശേഷം താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നതും ഈ വര്‍ഷമാണ്.
Comments
Story first published: Thursday, March 18, 2004, 5:30 [IST]