Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിലും ജലക്ഷാമം: നെല്‍കൃഷി നശിയ്ക്കുന്നു

ആലപ്പുഴ: വരള്‍ച്ച കാരണം പാലക്കാട്ട് ഒട്ടേറെ ഏക്കര്‍ നിലം കൃഷിക്കാര്‍ തന്നെ തീയ്ക്കിരയാക്കി. ഇതാ അതിന് പിന്നാലേ കുട്ടനാട്ടിലും ഈ സ്ഥിതി വരുന്നു. ഇവിടെ ശുദ്ധജലം കിട്ടാത്തതുകാരണം പാടങ്ങളിലേയ്ക്ക് ഉപ്പ്വെള്ളം കയറുന്നതാണ് പ്രധാന പ്രശ്നം. ആയിരക്കണക്കിന് ഏക്കര്‍ നിലം ഇതുകാരണ് നശിയ്ക്കുകയാണം.

അപ്പര്‍ കുട്ടനാടാണ് വരള്‍ച്ചയുടെ പിടിയില്‍. 10,000 ഏക്കറോളം നെല്‍ക്കൃഷി വെള്ളം കിട്ടാതെ നശിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കരിഞ്ഞുണങ്ങിയ നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ തീയിടുകയാണ്.

പാലക്കാട്ട് നിന്ന് വ്യത്യസ്ഥമാണ് കുട്ടനാട്ടിലെ വരള്‍ച്ചയുടെ രീതി. കുട്ടനാടന്‍ ജലാശയങ്ങളില്‍ നീരൊഴുക്കു നല്ലവണ്ണം ഉണ്ടെങ്കിലും ജലനിരപ്പു താഴ്ന്നതും ഇടമഴ പിഴച്ചതുമാണ് നെല്‍പാടങ്ങളില്‍ വരള്‍ച്ചയ്ക്കുവഴി തെളിച്ചിരിക്കുന്നത്. ഇടത്തോടുകളില്‍ ജലനിരപ്പു ക്രമാതീതമായി താഴ്ന്നിരിക്കുന്നതിനാല്‍ പാടത്തേയ്ക്കു വെള്ളം കയറ്റാനാകുന്നില്ല. കൂടാതെ, കായംകുളം പൊഴി അഴിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെള്ളം കടലില്‍നിന്ന് ജലാശയങ്ങളിലേക്കു കയറുകയാണ്. കായംകുളം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി പുലിമുട്ട് കെട്ടിയതിനാല്‍ പൊഴി സ്വാഭാവികമായി മണല്‍കൂടി അടയുന്ന പ്രകൃതിദത്തമായ പ്രതിഭാസം നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചില തോടുകളല്‍ ജലനിരപ്പ് താണിട്ടില്ല. പക്ഷേ ഈ തോടുകളിലെല്ലാം ഉപ്പുവെള്ളമാണ്. ഈ തോടുകളില്‍ നിന്ന് ഉപ്പ് വെള്ളം പാടത്തിലേയ്ക്ക് അരിച്ച് കയറുന്നതും പ്രശ്നമുണ്ടാക്കുന്നു.

ഇപ്പോള്‍ വന്‍തോതില്‍ കൊയത്ത് നടക്കേണ്ടതാണ് കുട്ടനാട്ടില്‍. എന്നാല്‍ ഇത് കൊയ്ത്ത്കാലമാണെങ്കിലും കാര്യമായ കൊയ്ത്ത് നടക്കുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ഉപ്പുവെള്ളം കയറാതെ കൃഷി രക്ഷപ്പെട്ട പല പാടങ്ങളിലും കൊയ്ത്ത് ആവുന്നതേയുള്ളൂ. കൊയ്ത്തിന് 15-20 ദിവസം മുമ്പ് പാടത്ത് വെള്ളം കയറ്റണം. പക്ഷേ, ജലനിരപ്പു താഴ്ന്നതിനാല്‍ വെള്ളം കയറ്റാനാവുന്നില്ല. വരള്‍ച്ചമൂലം കുട്ടനാട്ടില്‍ കൃഷിനാശം ഉണ്ടാവുന്നത് ഇതാദ്യമാണെന്ന് കൃഷിക്കാര്‍ പറയുന്നത്.

വരള്‍ച്ചമൂലം ഏക്കറിന് 7000 രൂപ കര്‍ഷകന് നഷ്ടം വന്നിട്ടുണ്ടെങ്കിലും വരള്‍ച്ചാ ദുരിതാശ്വാസമായി വെറും 600 രൂപയേ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ നടപടിയില്‍ കര്‍ഷകര്‍ അസംതൃപ്തരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+