കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ സുരേഷ് പിള്ളയെ കണ്ടു

  • By Staff
Google Oneindia Malayalam News

കൊട്ടാരക്കര: അടൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ചു.

മാര്‍ച്ച് 18 വ്യാഴാഴ്ച രാവിലെ കൊട്ടാരക്കരയിലെ പിള്ളയുടെ വീട്ടിലെത്തി സുരേഷ് അദ്ദേഹവുമായി ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ദീര്‍ഘമായ ചര്‍ച്ച. കൊടിക്കുന്നില്‍ സുരേഷിനോടൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മുരളീധരന്‍ നായര്‍, അലക്സ് മാത്യു എന്നിവരും ഉണ്ടായിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷവും പിള്ളയുടെ നിലപാടില്‍ അയവൊന്നുമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പിള്ളയും സുരേഷും കുറച്ചു കാലമായി സ്വരചേര്‍ച്ചയിലല്ല.

അടൂര്‍ മണ്ഡലം ഇക്കുറി തങ്ങള്‍ക്ക് കിട്ടണമെന്ന് കേരള കോണ്‍ഗ്രസ്- ബി ആവശ്യപ്പെട്ടിരുന്നു. സീറ്റിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ തയ്യാറായ പിള്ള താനുമായി കൂടിയാലോചിച്ച് മാത്രമേ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാവൂവെന്നും സുരേഷിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X