ശബരിമലയിലേക്ക് വെള്ളം: ഡാം തുറന്നു
ശബരിമല: കുള്ളാര്‍ അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ശബരിമലയിലെ ജലക്ഷാമത്തിന് പരിഹാരമായി.
ജലക്ഷാമം മൂലം ശബരിമല ക്ഷേത്രത്തില്‍ മാര്‍ച്ച് 17 ബുധനാഴ്ച പൂജകള്‍ മുടങ്ങിയിരുന്നു. ആദ്യമായാണ് ജലക്ഷാമം മൂലം ശബരിമലയില്‍ പൂജകള്‍ മുടങ്ങുന്നത്.
വ്യാഴാഴ്ച നടത്താനിരുന്ന വഴിപാടുകള്‍ ജലക്ഷാമം മൂലം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വഴിപാടുകള്‍ നടക്കും. വ്യാഴാഴ്ച നടത്താനിരുന്ന സഹസ്രകലാശവും ലക്ഷാര്‍ച്ചനയും മറ്റൊരു ദിവസമായിരിക്കും നടത്തുക.
പമ്പ നദി വറ്റിവരണ്ടതിനെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കുള്ളാര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ തീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി.












Click it and Unblock the Notifications