സോണിയ ഏപ്രിലില്‍ കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് സോണിയാഗാന്ധി ഏപ്രില്‍ പകുതിയോടെ കേരളത്തിലെത്തും. രണ്ടു ദിവസമായിരിക്കും സോണിയ കേരളത്തില്‍ ചെലവഴിയ്ക്കുക.
ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി സോണിയയ്ക്ക് 10 ജില്ലകളിലെങ്കിലും എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ ഇനി പ്രചാരണപരിപാടികള്‍ക്ക് ആക്കം കൂട്ടാനുള്ള ശ്രമത്തിലാണ് കെപിസിസി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടുമായി മേഖല ക്യാമ്പുകള്‍ സംഘിടിപ്പിയ്ക്കും. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ട വിഷയങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനിക്കാനാണ് മേഖലക്യാമ്പുകള്‍. രണ്ടിടങ്ങളിലും 280 പേര്‍ വീതം ക്യാമ്പില്‍ പങ്കെടുക്കും.
കരുണാകരനെയും ആന്റണിയെയും ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള പ്രചാരണപരിപാടിയും കെപിസിസി സംഘടിപ്പിയ്ക്കും. പരമാവധി ദേശീയനേതാക്കളെ കേരളത്തില്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications