കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി: ചീഫ് ടൗണ്‍ പ്ലാനര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടിയില്‍ സംസ്ഥാന ചീഫ് ടൗണ്‍ പ്ലാനര്‍ പി. രാമചന്ദ്രനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ് ചെയ്തു.

ചങ്ങനാശേരി സ്വദേശിയായ മാത്തുക്കുട്ടിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ചീഫ് ടൗണ്‍ പ്ലാനര്‍ മുഖ്യ നഗര-ഗ്രാമ ആസൂത്രണ ഓഫീസില്‍ നിന്നും അറസ്റിലായത്.

വിജിലന്‍സ് ഡിവൈഎസ്പി പി. കെ. ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചീഫ് ടൗണ്‍ പ്ലാനറെ അറസ്റ് ചെയ്തത്. വ്യാഴാഴ്ച ചീഫ് ടൗണ്‍ പ്ലാനറെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

ചങ്ങനാശേരി പി. സി. ജോസ് റോഡിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിന് അനുമതി നല്‍കുന്നതിന് ചീഫ് ടൗണ്‍ പ്ലാനര്‍ കൈക്കൂലി ചോദിച്ചുവെന്ന മാത്തുക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോസസ്ഥര്‍ നടപടിയെടുത്തത്. വിജിലന്‍സ് നല്‍കിയ 500 രൂപയുടെ ഒമ്പത് നോട്ടുകളും 100 രൂപയുടെ അഞ്ച് നോട്ടുകളുമായി മാത്തുക്കുട്ടി രാമചന്ദ്രനെ കണ്ടു. മാത്തുക്കുട്ടിയില്‍ നിന്ന് പണം വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘമെത്തി രാമചന്ദ്രനെ അറസ്റ് ചെയ്തു.

രാമചന്ദ്രന്റെ മേശവലിപ്പില്‍ നിന്നും പതിനായിരം രൂപയും പതിനയ്യായിരം രൂപയും പ്രത്യേക കവറുകളിലായി കണ്ടെത്തി. ഈ പണത്തെ കുറിച്ച് ചീഫ് ടൗണ്‍ പ്ലാനര്‍ കാരണമൊന്നു ബോധിപ്പിച്ചിട്ടില്ലെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X