Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയില്‍ പുഴകള്‍ വറ്റിവരണ്ടു

പാലക്കാട്: വരള്‍ച്ച മൂലം പുഴകളും അരുവികളും വറ്റിവരണ്ടതിനെ തുടര്‍ന്ന് അട്ടപ്പാടി മലയില്‍ താമസിക്കുന്ന ആദിവാസികള്‍ വെള്ളത്തിനായി അടിവാരത്തിലേക്ക് താമസം മാറ്റാന്‍ തുടങ്ങി.

ഭവാനി, ശിരുവാണി പുഴകളുടെ അടിവാരത്തിലേക്കാണ് ആദിവാസികള്‍ വെള്ളം തേടിയെത്തുന്നത്. കുറുമ്പ, ഇരുള വിഭാഗങ്ങളില്‍ പെട്ട ഒട്ടേറെ ആദിവാസി കുടുംബങ്ങള്‍ കാടുകുമന്ന കോളനിയില്‍ നിന്നും ഭവാനി പുഴയൊഴുകുന്ന ചിണ്ടക്കിയിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. വേങ്ങക്കടവ് കോളനിയിലെ ആദിവാസികളും വെള്ളത്തിനായി അടിവാരത്തിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്.

25,000ഓളം വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ശിരുവാണി, ഭവാനി, വാരഗര്‍, കൊടുങ്ങരപ്പള്ളം എന്നീ നദികളെയാണ് ആശ്രയിക്കുന്നത്. തമിഴ്നാട് വെള്ളത്തിന്റെ ഗതിമാറ്റിവിട്ടതു മൂലം വാരഗര്‍, കൊടുങ്ങരപ്പള്ളം നദികള്‍ നേരത്തെ വറ്റിവരണ്ടിരുന്നു. ഇപ്പോള്‍ ഭവാനി, ശിരുവാണി നദികളും വറ്റി. ചാവടിയ്ക്കപ്പുറം ഭവാനി പുഴയില്‍ ഇപ്പോള്‍ വെള്ളമൊഴുകുന്നില്ല.

അടുത്തകാലത്ത് ആദ്യമായാണ് ഈ നദികള്‍ പൂര്‍ണമായും വറ്റിവരളുന്നത്. ഇതുമൂലം അട്ടപ്പാടിയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഉണ്ടായിരിക്കുന്നത്. ജലക്ഷാമം മൂലം അട്ടപ്പാടിയിലെ മള്ളി, കടമ്പാറ, കൊട്ടിയാര്‍കണ്ടി എന്നിവിടങ്ങളിലെ ആദിവാസി ഹോസ്റലുകള്‍ അടച്ചു. ഇതുമൂലം ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പഠനം തുടരാനാവാത്ത സ്ഥിതിയാണുള്ളത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ വികസനത്തിനായി കോടികള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് കുടിവെള്ള പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല.

അനിയന്ത്രിതമായ മണല്‍വാരലും നദികള്‍ വറ്റിവരളാന്‍ കാരണമായിട്ടുണ്ട്. വരള്‍ച്ച മൂലം വാറടിമലയിലെ ജോലിക്കാര്‍ക്ക് കുടിവെള്ളം കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്.

അതേ സമയം വരള്‍ച്ച രൂക്ഷമായിട്ടും ഭവാനി പുഴയുടെ തീരങ്ങളിലെ തേക്കുകളും മറ്റ് മരങ്ങളും മുറിക്കുന്നത് വനം വകുപ്പ് തുടരുകയാണ്. ഇതിനെതിരെ ആദിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+