Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിനെതിരെ ഉണ്ണിത്താന്‍ രംഗത്ത്

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മമോഹന്‍ ഉണ്ണിത്താന്‍ ഐ ഗ്രൂപ്പിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

കൊല്ലം സീറ്റിലെ സ്ഥാനാര്‍ഥിത്വത്തിനായി ശൂരനാട് രാജശേഖരന്‍ പണവുമായി സമീപിച്ചുവെന്ന് പത്മജ വേണുഗോപാല്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പണപ്പെട്ടിയുമായി തന്നെ സമീപിച്ച ഉണ്ണിത്താനോട് കൊല്ലം സീറ്റില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ മാത്രമേ സ്ഥാനാര്‍ഥിയാക്കൂ എന്ന് പറഞ്ഞതായി പത്മജ എന്നോട് പറഞ്ഞു. എന്നാല്‍ പണവുമായി മുരളീധരനെ രാജശേഖരന്‍ സമീപിച്ചേക്കാമെന്നും അങ്ങനെയെങ്കില്‍ എന്തു സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും പത്മജ പറഞ്ഞിരുന്നു- രാജ്മോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തി.

മുരളി പണം വാങ്ങിയോയെന്ന് തനിക്കറിയില്ല. ഇക്കാര്യം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടത് മാധ്യമങ്ങളാണ്. തന്റെ ഈ ആരോപണത്തോട് ബന്ധപ്പെട്ടവര്‍ മറുപടി പറയട്ടെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

എന്നും ഐ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ട തന്നെ വഞ്ചിക്കുകയായിരുന്നു. ഐ ഗ്രൂപ്പിന് വേണ്ടിയാണ് താന്‍ ശത്രുക്കളെയുണ്ടാക്കിയത്. മുരളി പറഞ്ഞത് അനുസരിച്ചാണ് താന്‍ തിരുവല്ലയില്‍ പോയതും എം. വി. രാഘവന് മറുപടി പറഞ്ഞതും.- ഉണ്ണിത്താന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+