ബഗ്ദാദില്‍ സ്ഫോടനം: 27 മരണം
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ മധ്യബഗ്ദാദില്‍ തീവ്രവാദികള്‍ നടത്തിയ ഉഗ്രസ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. കാര്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു.
മാര്‍ച്ച് 17 ബുധനാഴ്ച രാത്രി ഏറെ വൈകി നടന്ന സ്ഫോടനത്തില്‍ മൗണ്ട് ലബനണ്‍ ഹോട്ടല്‍ പാടെ തകര്‍ന്നു. ചുറ്റുമുള്ള വീടുകള്‍ക്കും ഏതാനും ഓഫീസുകള്‍ക്കും കേട്പറ്റി. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.












Click it and Unblock the Notifications