Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിത്താനും ശരത്തിനും എതിരെ നടപടി?

തിരുവനന്തപുരം: കെ. കരുണാകരനും, കെ. മുരളീധരനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച രാജ്മോഹന്‍ ഉണ്ണിത്താനും ശരത് ചന്ദ്രപ്രസാദിനും എതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചേയ്ക്കും.

നേതൃത്ത്വത്തിനെതിരെ പ്രതികരിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ.പി.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വച്ച് നേതാക്കളെ അധിക്ഷേപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരേ തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച ശരത് ചന്ദ്രപ്രസാദ് നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനം ഇന്ദിരാ ഭവനില്‍ അനുവദിയ്ക്കില്ലെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇത് തങ്കച്ചന്‍ നടപടി സ്വീകരിയ്ക്കുമെന്നുള്ളതിന്റെ സൂചന ആയി വേണം കരുതാന്‍.

ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്റ് ചെയ്താലും അതിശയിയ്ക്കേണ്ട. ഇപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്തം കിട്ടാതെ നിരാശരായ ഐ വിഭാഗക്കാര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാലോ എന്നാണ് തങ്കച്ചന്റെ ആശങ്ക. ഇപ്പോഴേ തന്നെ നടപടി ഉണ്ടായാല്‍ കൂടുതല്‍ ആളുകള്‍ തല പൊക്കില്ലെന്നും തങ്കച്ചന്‍ കതുരുന്നു. രാജ്മോഹന്‍ ഉണ്ണിത്താനും ശരത് ചന്ദ്രപ്രസാദിനും ഐ വിഭാഗത്തില്‍ തന്നെ എതിരാളികള്‍ ഉണ്ട്. അവരാണ് ഇതിന് തങ്കച്ചനെ കൂട്ടുപിടിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+