Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ച: ആന്റണി വയനാട്ടിലെത്തി

കല്പറ്റ: വരള്‍ച്ച ബാധിച്ച നാല് ജില്ലകളില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി എ.കെ. ആന്റണി വയനാട്ടില്‍ എത്തി. മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ വയനാട്ടില്‍ എത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വരള്‍ച്ചയില്‍ ദുരിതമനുഭവിയ്ക്കുന്ന കര്‍ഷകരും എതിരേറ്റു.

പുല്‍പ്പള്ളിയിലെയും കബനിയിലെയും വരള്‍ച്ചബാധിതപ്രദേശങ്ങളാണ് ആന്റണി ആദ്യം സന്ദര്‍ശിച്ചത്. പുല്പള്ളിയില്‍ വണ്ടിക്കടവ്, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തെ കാണാന്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയൊരു ജനസഞ്ചയം കാത്തുനില്പുണ്ടായിരുന്നു. പലരും ആന്റണിയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. ജനങ്ങള്‍ ഒട്ടേറെ പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയ്ക്ക് നല്കി. സൗജന്യ റേഷന് പോലും പണം നല്കേണ്ട സ്ഥിതിവിശേഷമാണെന്ന് ചില പരാതികളില്‍ പറയുന്നു. പരാതികള്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.

വയനാട്ടില്‍ വാണിജ്യ-സഹകരണബാങ്കുകളില്‍ ആറ് മാസത്തേക്ക് കര്‍ഷകരുടെ വായ്പയിന്‍മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു. പിന്നീട് കല്പറ്റയില്‍ സന്ദര്‍ശനം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+