വയനാട്ടില്‍ 110 കോടിയുടെ കൃഷി നശിച്ചു
കല്‍പറ്റ: കൊടും വറുതി കാരണം വയനാട്ടില്‍ ഈ വര്‍ഷം ഫിബ്രവരി അവസാനം വരെ 110 കോടി രൂപയുടെ കൃഷി നശിച്ചതായാണ് കണക്ക്. 2.11 ലക്ഷം രൂപയുടെ വിളകള്‍ പൂര്‍ണമായി കത്തി നശിച്ചു. കൃഷിവകുപ്പ് തയ്യാറാക്കിയ കണക്കുകളാണ് ഈ കഥ പറയുന്നത്.
വാഴ, നെല്ല്, കമുക്, കാപ്പി, കുരുമുളക് തോട്ടങ്ങളിലെ ശരാശരിവിളവും ഈ വര്‍ഷം കിട്ടാവുന്ന വിലയും അടിസ്ഥാനമാക്കിയാണ് കാര്‍ഷികനഷ്ടം തിട്ടപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭവന്‍ മുഖേനയാണ് നഷ്ടക്കണക്കുകള്‍ കൃഷിവകുപ്പ് ശേഖരിച്ചത്.
എന്നാല്‍ കൃഷി വകുപ്പിന്റെ കണക്കുകള്‍ ശരിയല്ലെന്നും നഷ്ടം ഇതിനേക്കാള്‍ ഏറെ ആണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കുരുമുളക് , കാപ്പി എന്നിവയ്ക്ക് ഇപ്പോള്‍ വില വളരെ കുറവാണ്. ഈ കുറഞ്ഞ വില നോക്കി കണക്കെടുക്കുന്നതുകൊണ്ടാണ് നഷ്ടം കുറഞ്ഞിരിയ്ക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
2003-ല്‍ അന്നവാരി വില്ലേജുകളായി പ്രഖ്യാപിച്ച ബത്തേരി താലൂക്കിലെ പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലും കൃഷിനാശം ഏറെ. പുല്‍പള്ളിയില്‍ 1.30 ലക്ഷത്തിന്റെയും മുള്ളന്‍കൊല്ലിയില്‍ 1.75 ലക്ഷത്തിന്റെയും കുരുമുളക് നഷ്ടമായി. പുല്‍പള്ളിയില്‍ നാലു ലക്ഷത്തിന്റെയും മുള്ളന്‍കൊല്ലിയില്‍ 36 ലക്ഷത്തിന്റെയും കാപ്പിയും നഷ്ടമായി. വൈത്തിരി താലൂക്കിലാണ് വരള്‍ച്ച കൊണ്ടുള്ള കാര്‍ഷിക നഷ്ടം ഏറ്റവും കുറവ്.












Click it and Unblock the Notifications