ഉണ്ണിത്താനെതിരെ മുരളി
തൃശൂര്‍: ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ഹൈക്കമാന്റാണെന്നും അതിന്റെ പേരില്‍ ഉണ്ണിത്താന്‍ പൊട്ടിത്തെറിയ്ക്കുന്നത് നല്ലതിനല്ലെന്നും വൈദ്യുതിമന്ത്രി കെ. മുരളീധരന്‍.
ഉണ്ണിത്താന്റെ ചില പ്രവൃത്തികളോട് ഹൈക്കമാന്റിനുണ്ടായിരുന്ന വിരോധം മൂലമാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും അക്കാര്യത്തില്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് പങ്കില്ലെന്നും മുരളി വ്യക്തമാക്കി. എന്തായാലും സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ അമിതമായി പൊട്ടിത്തെറിയ്ക്കുന്നത് നല്ലതിനല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പാപമല്ല. പക്ഷെ അതിന്റെ പേരില്‍ വ്യക്തിപരവും സാമ്പത്തികവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല.- മുരളി അഭിപ്രായപ്പെട്ടു.
നാലുവര്‍ഷം മുമ്പ് എതിരായി പൊട്ടിത്തെറിച്ചയാളാണ് ഉണ്ണിത്താന്‍. പിന്നീട് അനുകൂലമായും കുറെ പൊട്ടിത്തെറിച്ചു. ഇപ്പോള്‍ പൊട്ടിത്തെറിയ്ക്കുന്നവര്‍ തന്നെ തയ്യാറാക്കിയ ലിസ്റാണ് ഹൈക്കമാന്റ് അംഗീകരിച്ചത്.- മുരളി പറഞ്ഞു.












Click it and Unblock the Notifications