Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി ലക്ഷങ്ങള്‍ കീശയിലാക്കി: ശരത്

തിരുവനന്തപുരം: ആന്റണിയെ താഴെയിറക്കാന്‍ എന്ന് പറഞ്ഞ് എറണാകുളം റാലിയ്ക്ക് വേണ്ടി കെ. മുരളീധരന്‍ വ്യവസായികളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ച് കീശയിലാക്കിയെന്ന് ഐഗ്രൂപ്പ് നേതാവ് ശരത്ചന്ദ്രപ്രസാദ്.

എറണാകുളം റാലിയുടെ പേരില്‍ വ്യവസായികളില്‍ നിന്ന് മുരളീധരന്‍ പണംപിരിച്ചു. ആന്റണിയെ താഴെയിറക്കാന്‍ എന്ന് പറഞ്ഞ് ബാംഗ്ലൂരിലെയും മുംബൈയിലെയും ദില്ലിയിലെയും വ്യവസായികളില്‍ നിന്ന് ലക്ഷങ്ങളാണ് മുരളീധരന്‍ പിരിച്ചത്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ പേരിലും മുരളീധരന്‍ പണം പിരിച്ചു. -ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.

എന്നാല്‍ കരുണാകരന് വേണ്ടി ബൂത്ത് തലങ്ങളില്‍ നേതാക്കള്‍ ആയിരങ്ങള്‍ കടം വാങ്ങിയാണ് എറണാകുളം റാലിയ്ക്കെത്തിയത്. ഐ ഗ്രൂപ്പിന്റെ ഈ പ്രവര്‍ത്തകരെ മുരളീധരന്‍ വഞ്ചിയ്ക്കുകയായിരുന്നു. - ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു.

അപമാനഭാരംകൊണ്ട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ തലയും താഴ്ത്തിയാണ് നടക്കുന്നത്. മുരളീധരനെപ്പോലെ ബൂസ്റും കഴിച്ച് വീട്ടിലിരുന്ന് അച്ഛന്റെ ശീതളച്ഛായയില്‍ വളര്‍ന്നവരല്ല എന്നെപ്പോലുള്ള ഗ്രൂപ്പുകാര്‍. ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചാണ് എന്നെപ്പോലുള്ളവര്‍ ഐ ഗ്രൂപ്പിനെ വളര്‍ത്തിയത്. കരുണാകരനെ തോല്പിക്കാന്‍ കഴിയാത്തവര്‍ മകനെ വച്ച് കാര്യം നേടുകയാണെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.

ആന്റണി മന്ത്രിസഭയില്‍ അംഗമാവുക വഴി ഗ്രൂപ്പിന്റെ താല്പര്യങ്ങളാണ് മുരളീധരന്‍ ബലികഴിച്ചത്. ആ നിലയ്ക്ക് മുരളീധരന്‍ അച്ഛനെയും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെയും വഞ്ചിക്കുകയായിരുന്നു. - ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു.

ഐ ഗ്രൂപ്പിന്റെ നേതാവാകുന്നതിന് പകരം മുരളി ഗ്രൂപ്പിന്റെ നേതാവായി കരുണാകരന്‍ മാറിയതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. ഇപ്പോള്‍ ലീഡര്‍ മുരളിയ്ക്ക് വേണ്ടി മാത്രമാണ് നിലകൊളളുന്നത്. മുരളിയുടെ കളികള്‍ക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകരം വീട്ടുക തന്നെ ചെയ്യും. മുരളി രാഷ്ട്രീയത്തില്‍ വന്ന അന്ന് മുതല്‍ കരുണാകരന്‍ അപമാനം സഹിയ്ക്കുകയാണ്. കെപിസിസി പ്രസിഡന്റ് പദവി ഉപയോഗിച്ച് ആന്റണി സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ച മുരളീധരന് അച്ചടക്കത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.

കെപിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്താനാണ് ശരത്ചന്ദ്രപ്രസാദ് ആദ്യം ശ്രമിച്ചതെങ്കിലും കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ തടഞ്ഞതിനെതുടര്‍ന്ന് വാര്‍ത്താസമ്മേളനം പ്രസ്ക്ലബിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+